
പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധേയമായതും വിജയം നേടിയതുമായ മാർക്കോ എന്ന സിനിമ കണ്ടശേഷം ചിത്രത്തിനും അതിൽ പ്രവർത്തിച്ച എല്ലാ അണിയറപ്രവർത്തകർക്കും അനുമോദനങ്ങൾ അറിയിച്ച് തമിഴ് ഫിലിം ഇൻഡസ്ട്രി താരം സൂര്യ..അതോടൊപ്പം ചിത്രത്തിൻ്റെ സംവിധാനവും വളരെ അധികം ഇഷ്ടപെട്ട സൂര്യ തൻ്റെ അഭിമോധന സന്ദേശം മാർക്കോയിൽ പ്രധാന നടൻ ആയി അവതരിച്ച ഉണ്ണിമുകുന്ദനും സംവിധായകൻ ഹനീഫ് അധാനിക്കും കൈമാറാൻ അദ്ദേഹത്തിന്റെ കേരള പ്രതിനിധി പി ആർ ഓ പ്രതീഷ് ശേഖറിനെ പറഞ്ഞു ഏൽപ്പിക്കുകയിരുന്നു.
കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദനെയും ഹനീഫ് ഹദാനിയേയും നേരിൽ കണ്ട ശേഷം പി ആർ ഓ പ്രതീഷ് ശേഖർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഭാഷാ ഭേദമന്യേ പ്രേക്ഷക പ്രശംസ നേടിയ മാർക്കോ വാലെന്റൈൻസ് ദിനത്തിൽ ഓ റ്റി റ്റി റിലീസായി എത്തും. അതെ സമയം സൂര്യയുടെ ടു ഡി എന്റർടൈൻമെൻറ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം റെട്രോ മേയ് 1ന് തിയേറ്ററുകളിലേക്കെത്തും. റോളെക്സിനെ വെല്ലുന്ന ഗെറ്റപ്പിലാണ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രം റെട്രോയുടെ ടീസറിലും പോസ്റ്ററിലും സൂര്യ എത്തിയത്.


ഈ ടെക്സ്റ്റ് വായിച്ചതിൽ എനിക്ക് വളരെ ആസ്വാദ്യം തോന്നി. മലയാള സിനിമയെക്കുറിച്ചുള്ള അവബോധവും അഭിനിവേശവും ഇതിൽ വ്യക്തമാണ്. ഏറ്റവും പുതിയ ഫിലിം അപ്ഡേറ്റുകളും അവലോകനങ്ങളും എനിക്ക് ആവശ്യമാണ്. എനിക്ക് ഇത് വളരെ ഉപയോഗപ്രദമാണെന്ന് തോന്നുന്നു. ഈ വെബ്സൈറ്റ് എങ്ങനെയാണ് മലയാള സിനിമയുടെ ഭാവിയെ സ്വാധീനിക്കുന്നത്? ഇത് മലയാള സിനിമാ പ്രേമികൾക്ക് എങ്ങനെയാണ് സഹായിക്കുന്നത്?
Welcome to Cinemathought! I really enjoyed the introduction to the world of Malayalam cinema. It’s refreshing to see such dedication to films and storytelling. The promise of recent updates and knowledgeable reviews sounds exciting for cinema lovers. I’m curious about how you curate your exclusive content—does it focus on specific genres or directors? Also, do you plan to cover older classics as well as new releases? This seems like a great platform for both casual viewers and serious film enthusiasts. What inspired you to create Cinemathought specifically for Malayalam cinema?