
സജി : എന്റെയെ എന്റെ പണി പാളി ഇരിക്കണയ.. ശെരിക്കും കയ്യിന്നു പോയി ഇരിക്കണ..എന്നെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകാമോടാ?കരയാൻ ഒന്നും പറ്റണില്ല..
ഡോക്ടർ : സങ്കടം വരുന്നുണ്ടോ ഇമോഷണൽ ആകുന്നുണ്ടെങ്കിൽ ഇമോഷണൽ ആയിക്കോ..കരയാണെങ്കിൽ കരയാം.. സഹായിക്കാനല്ലേ ഞാൻ ഇവിടെ ഉള്ളത്
സജി : അമ്മ പോയപ്പോ ബോ.. ബോണിയു യുടെയും അമ്മേനെയും ബോണിനെയും ഒഴിവാക്കി പോയപ്പോ എന്റെ അപ്പനാണ് വീട്ടിലേക്കു കൊണ്ട് വന്നത്.. പിന്നെ.. പിന്നെയാണ് ബോബിയും ചെറുതൊക്കെ ഉണ്ടായത്.ചിലർ തമാശക്കും കാര്യത്തിലുമൊക്കെ ആയിട്ടു പല തന്തക്കു ജനിച്ചെന്നു പറയുമ്പോ എനിക്ക് കൊള്ളും..ഞങ്ങൾക്ക് എല്ലാവർക്കും കൊള്ളും..
ഒരു മനുഷ്യന്റെ സമനില നഷ്ടമായാൽ അയാൾ എങ്ങനെയൊക്കെ പ്രതികരിക്കാം എന്നത്തിന്റെ ഉത്തമ ഉദാഹരണം ആണ് സജി.വിഷാദ രോഗത്തിന്റെ തീവ്രത മനസിലാക്കി തന്ന രംഗം.ചുറ്റുമുള്ളവർക്ക് വേണ്ടി ജീവിച്ചു എല്ലാം ഏറ്റെടുത്തു അവസാനം തോൽവികൾ മാത്രം കൈ മുതൽ ആയിട്ടുള്ള ഒരുപാട് സജിമാർ ഉണ്ട് നമുക്ക് ചുറ്റും.ഭയങ്കര ഇഷ്ടമാണ് സജി എന്ന കഥാപാത്രത്തോട്..ലോട്ടറി അടിച്ച കാശിനു വീട്ടുകാരെ കന്യാകുമാരിയിൽ കടൽ കാണിക്കാൻ കൊണ്ട് പോയ മനുഷ്യൻ.
.മനസ്സിൽ വലിയൊരു വിഷാദം എന്ന അഗ്നി പർവതം കൊണ്ട് നടക്കുന്ന മനുഷ്യൻ..
💎