
പോന്മാൻ (പൊന്നുള്ള ആൾ) എന്ന് വ്യാഖ്യാനിക്കുന്ന ബേസിൽ ജോസഫ്,സജിൻ ഗോപു എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിതം ഓരോ മനുഷ്യനും കണ്ടിരിക്കേണ്ട ഒരു മനോഹാരിത നിറഞ്ഞതും മികച്ച ഒരു സന്ദേശം നൽകുന്നതുമായ ഒരു ചിത്രമായി തോന്നി.
ജി.ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ചു ചെറുപ്പക്കാർ’ എന്ന നോവലിനെ കേന്ദ്രീകരിച്ചാണ് സംവിധായകൻ ജ്യോതിഷ് ശങ്കർ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ ബ്രൂണോ എന്ന കഥാപാത്രത്തെ കണ്ടപ്പോൾ നമ്മുടെ ജീവിതത്തിലും ഇതുപോലൊരു സാഹചര്യം വന്ന് കഴിഞ്ഞാൽ,എന്ന് തോന്നി പോകും…
1961 മുതൽ സ്ത്രീധനം എന്ന് സമ്പ്രദായത്തിന് എതിരായി നിയമങ്ങൾ നിലവിലുണ്ടെങ്കിലും അതൊരു പാഴ് നിയമമായി ആയിരിക്കാം നിലനിന്നത് എന്ന് തോന്നി.കടയിൽ പോയി സാധനങ്ങൾ വില പേശി വാങ്ങുന്നതുപോലെയാണ് ചിലയിടങ്ങളിൽ കല്യാണാലോചനകളും നടന്നിരുന്നത്. അത് സാധാരണ കുടുംബങ്ങളിൽ വലിയ തകർച്ച തന്നെ സംഭവിക്കും എന്നും അതെങ്ങനെ ആയിരിക്കും എന്നും വളരെ വൈകാരികമായി സംവിധായകൻ കാണിച്ച് തരുന്നു.
ബേസിലിൻ്റെ കരിയറിലെ തന്നെ ഒരു മികച്ച പ്രകടനമായിരുന്നു അജേഷ് എന്ന കഥാപാത്രം.എല്ലാ കഥാപാത്രങ്ങളും വളരെ മനോഹരമായി തന്നെയാണ് ചെയ്തിരിക്കുന്നത്.അതുപോലെത്തന്നെ സ്റ്റെഫി എന്ന പ്രധാന നടിയുടെ അമ്മയായി അഭിനയിച്ച സന്ധ്യ രാജേന്ദ്രൻ്റെ കഥാപാത്രത്തെക്കുറിച്ച് എടുത്ത് പറയണ്ടതാണ്.ഒരു അമ്മയുടെ ഇമോഷൻ വളരെ മനോഹരമായി പ്രകടിപ്പിക്കാൻ സാധിച്ചു.
സാങ്കേതികമായി എടുത്ത് പറയേണ്ടതായി ഒന്നും തോന്നിയെങ്കിലും, ‘ റിയലിറ്റി ‘ എന്ന പദത്തിന് പ്രാധാന്യം കൊടുത്തതായി തോന്നി. എല്ലാറ്റിലുമുപരി എല്ലാവരും ഒരു തവണയെങ്കിലും ചിത്രം കണ്ടിരിക്കേണ്ടതാണ്.സമൂഹത്തിൽ നൽകേണ്ട ഒരു മികച്ച സന്ദേശം കൂടി കിട്ടുന്ന ഒരു ചിതം കൂടിയാണ്.
ജീവിതത്തിൽ എന്തോകെ പ്രതിസന്ധി വന്നാലും മരികുന്ന വരെ പോരാടുക, അതുപോലെ തന്നെ ഒരു പെണ്ണിന് ജീവിക്കണമെങ്കിൽ പൊന്ന് വേണം എന്ന് നിർബന്ധവും ഇല്ല എന്ന് ഈ ചിത്രം പറഞ്ഞ് വെക്കുന്നു…