തന്റെ അഭിനയമോഹവും, സിനിമ സംവിധാനം എന്ന ലക്ഷ്യവുമാണ് സിജീഷിനെ ചെന്നൈയിലുണ്ടായിരുന്ന visual effects artist ജോലി ഉപേക്ഷിക്കാൻ പ്രേരണ നൽകിയത്. നാട്ടിലേക്ക് മടങ്ങിയ ശേഷം, ഓരോ പ്രോഡക്ഷൻ ഓഫീസിലും, ഓരോ ഓഡിഷൻ ഹാളിലും കയറിയിറങ്ങി മടുത്തപ്പോഴാണ് ഒരു കാര്യം വ്യക്തമായത്, ‘അത്ര വേഗം ആരും തനിക്ക് ഒരു ചാൻസ് തരാൻ പോകുന്നില്ല”. അത് ഒരു റിയലൈസഷൻ ആയിരുന്നു. ഒരു ലോവർ മിഡിൽ ക്ലാസിലുള്ള വ്യക്തി, ജോലി ഉപേക്ഷിച്ച് സ്വപ്നത്തിന്റെ പുറകെ പോകുമ്പോൾ ഉണ്ടാവാൻ സാധ്യതയുള്ള എല്ലാ വിധ സമ്മർദ്ദങ്ങളും നേരിടേണ്ടിവന്നുവെങ്കിലും, സിനിമ എന്ന കലയോടുള്ള അടങ്ങാത്ത അഭിനിവേശം ആ വെല്ലുവിളികളേയെല്ലാം നേരിടാനുള്ള ആത്മവിശ്വാസം നൽകി. മിനിമം ബാലൻസ് ഇല്ലാത്തതുകൊണ്ട് ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയി നിൽകുമ്പോഴും, സ്ഥിരമായി ഒരു ജോലി ഇല്ലാത്തതിന്റെ പേരിൽ വീട്ടിൽ നിന്ന് വഴക്ക് കേൾക്കുമ്പോഴും, “എങ്ങനെ സ്വന്തമായി സിനിമ എടുക്കാൻ സാധിക്കും?, എങ്ങനെ തനിക്ക് പറയാനുള്ള കഥകൾക്ക് ഒരു പ്ലാറ്റഫോം ഉണ്ടാക്കിയെടുക്കും” എന്ന ചിന്തയായിരുന്നു അവനുണ്ടായിരുന്നത്.
കഥ
വൈകുന്നേരങ്ങളിൽ സുഹൃത്തുക്കളോടൊപ്പം നാട്ടിലെ ചായക്കടയിലിരുന്ന് തന്റെ മനസിലുള്ള കഥകളും, അതെങ്ങനെ ഷൂട്ട് ചെയ്തെടുക്കാം എന്നതിനെക്കുറിച്ചുമെല്ലാം മണിക്കൂറുകളോളം ചർച്ചചെയ്യും.പാലക്കാടൻ ഗ്രാമങ്ങളിലുള്ള പഴങ്കഥകൾ മുതൽ, ഭൂമിയെ നശിപ്പിക്കാൻ വരുന്ന aliens വരെ ആ കഥപറച്ചിലിൽ മിന്നിമറയും. ഓരോ വിഷ്വലും പ്രേക്ഷകന്റെ മനസ്സിൽ നിൽക്കണമെന്നും, ഓരോ കഥയും അവരെ വിസ്മയിപ്പിക്കുന്നതോ, ചിന്തിപ്പിക്കുന്നതോ ആവണമെന്നുമുള്ള നിർബന്ധം ആ കഥകൾ വിവരിക്കുമ്പോൾ അവൻ എടുത്തുപറയാറുണ്ട്. എല്ലാ ദിവസവും ചർച്ചകൾ അവസാനിക്കുന്നത് ഒരു ചോദ്യത്തിലാണ്, : “ഇതെങ്ങനെ ഷൂട്ട് ചെയ്യും?”
..സുഹൃത്തുക്കൾ എന്ന സൂപ്പർ power..
തന്നെയും തന്റെ കഥകളെയും വിശ്വസിക്കുകയും, അത് പറയപ്പെടേണ്ടതും ആളുകളിലേക്ക് എത്തിപ്പെടേണ്ടതുമാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്ന സുഹൃത്തുക്കൾ തന്നെയാണ് സിജീഷ് ഇന്നോളം ചിത്രീകരിച്ചിട്ടുള്ള എല്ലാ ഷോർട് ഫിലിമുകളുടെയും പുറകിലുള്ള സൂപ്പർ power.
സാമ്പത്തികമായി ഒന്നും തിരികെ ലഭിക്കില്ല എന്നറിഞ്ഞിട്ടും, ഓരോ തവണയും ക്വാളിറ്റിയുള്ള ഷോർട് ഫിലിമുകൾ നിർമിക്കാൻ അവർ പരമാവധി സപ്പോർട്ട് ചെയ്തു. ഓരോ കഥയും, ഓരോ കാഴ്ചയും പ്രേക്ഷകന്റെ മനസ്സിൽ നിൽക്കണമെന്ന നിർബന്ധം വീണ്ടും വീണ്ടും മനസിലാക്കുകയും, അതിനുവേണ്ടി വീഡിയോകൾ മികച്ചതാക്കാൻ തന്നിലെ vfx ആർട്ടിസ്റ്റിനെ മികച്ച രീതിയിൽ ഉപയോഗിക്കാനും ശ്രദ്ധിച്ചു.
… Conclusion…
വീഡിയോ കാണുന്ന audince പൊതുവെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, എത്രയാണ് ഷോർട് ഫിലിമുകളുടെ budget?
“സീറോ budget ആണ് ബ്രോ” എന്ന് മറുപടി പറയുമ്പോൾ അടുത്ത ചോദ്യം വരും : എങ്ങനെയാണ് സിനിമറ്റിക് ക്വാളിറ്റി achieve ചെയ്യുക??
എല്ലായിപ്പോഴും ഉത്തരം ഒന്നുതന്നെ,
“Minimum resources, Maximum effort “
Team Cinemathought extends our heartfelt wishes to Sijeesh Sivan as he embarks on his inspiring journey from a talented VFX artist to an aspiring filmmaker. Your passion for storytelling and creative vision are sure to leave an indelible mark on the world of cinema. Here’s to chasing dreams, breaking boundaries, and creating cinematic magic. All the best, Sijeesh—we’re excited to see the incredible stories you’ll bring to life!