കൊച്ചി : ഡിസിംബര്‍ 20ന് ആഗോളതലത്തില്‍ മുഫാസ് ദ ലയണ്‍ കിംഗ് റിലീസ് ചെയ്യുന്നുണ്ട്. അതിനാല്‍ മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ ബറോസിന് സ്ക്രീൻ കൗണ്ട് കുറവായിരിക്കുമെന്നതിനാലാണ് റിലീസ് പ്രഖ്യാപിക്കാത്തതെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 100 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രത്തിന് 300 വയസ്സാണെന്നും റിപ്പോര്‍ട്ടുണ്ട്.