
ദുൽഖർ നായകനായി എത്തിയ ചിത്രമാണ് ലക്കി ഭാസ്കർ. ലക്കി ഭാസ്കർ പ്രതീക്ഷയ്ക്കപ്പുറമുള്ള വിജയവും ലോകമെമ്പാടുമായി 111 കോടിയിലധികം നേടിയതായും കളക്ഷൻ കണക്കുകൾ വ്യക്തമാക്കുന്നു. ചിത്രം ഒടിടിയിലും റിലീസ് ചെയ്തു.
നെറ്റ്ഫ്ലിക്സ് വഴിയാണ് ചിത്രം ഒടിടിയിൽ എത്തിയത്. ഒടിടിയിൽ ദുൽഖറിൻ്റെ ചിത്രത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നതെന്ന് പ്രതികരണം തെളിയിക്കുന്നു. ദുൽഖർ വൻ തിരിച്ചുവരവ് നടത്തിയെന്നും തനിക്ക് നേരിട്ട തിരിച്ചടികളെല്ലാം ഒരു മിഥ്യയാക്കി മാറ്റിയെന്നും റിപ്പോർട്ടുണ്ട്.