
ശ്രീ ഗോകുലം മൂവീസ്, പ്രേക്ഷകർക്കായി പുതിയൊരു അനുഭവം സമ്മാനിക്കാൻ ഒരുങ്ങുന്നു.
ദിലീപിനെ നായകനാക്കി വിയാൻ വിഷ്ണു സംവിധാനം ചെയുന്ന “പറക്കും പപ്പൻ ” എന്ന സൂപ്പർ ഹീറോ ബിഗ് ബജറ്റ് ചിത്രം ഉടൻ ഉണ്ടാക്കുമെന്ന് ദിലീപ് അറിയിച്ചു .ചിത്രം ആദ്യം ദിലീപിന്റെ പ്രൊഡക്ഷൻ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻ ആയിരുന്നു പ്രൊഡ്യൂസ് ചെയ്യാൻ ഇരുന്നത് .ഇപ്പോൾ ശ്രീ ഗോകുലം മൂവീസ് ചിത്രം ഏറ്റെടുത്തിരിക്കുന്നു .മിന്നൽ മുരളിക്ക് മുന്നേ ദിലീപ് അനൗൺസ് ചെയത നാടൻസൂപ്പർ ഹീറോ ചിത്രമാണ് പറക്കും പപ്പൻ .മലയാളത്തിലെ തന്നെ വലിയ ഒരു ബഡ്ജറ്റിൽവരാണ് ഇരിക്കുന്ന ചിത്രമായിരിക്കും ഇത് .
2018-ൽ പുറത്തിറങ്ങിയ ‘കമ്മാര സംഭവം’ എന്ന സിനിമയിലൂടെ ശ്രീ ഗോകുലം മൂവീസ് മലയാള സിനിമാ പ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു. ദിലീപ്, സിദ്ധാർത്ഥ് തുടങ്ങിയ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കിക്കൊണ്ട് രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാര സംഭവം, പ്രൊഡക്ഷൻ മൂല്യത്തിലും, കഥാപ്രസംഗത്തിലും ഏറെ പ്രശംസ നേടി. അതിനുശേഷമുള്ള അവരുടെ ഈ പുതിയ ചിത്രം ഒരുപാട് പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
കഥാനായകരും അണിയറപ്രവർത്തകരും സംബന്ധിച്ച കൂടുതൽ വിവരങ്ങളും ഉടൻ അറിയിക്കും. മലയാള സിനിമയിലെ
വ്യത്യസ്തമായ രീതിയിൽ നിർമ്മിക്കുന്ന ചിത്രമായ ‘പറക്കും പപ്പൻ’, പ്രേക്ഷകർക്ക് മറ്റൊരു മിഴിവുള്ള അനുഭവം നൽകുമെന്ന് കരുതപ്പെടുന്നു.
